റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി കലാപം; ഫെയ്‌സ് ബുക്ക് വര്‍ഗീയതയില്‍ നിന്ന് ലാഭമുണ്ടാക്കുന്നുവെന്ന് മുന്‍ ജീവനക്കാരന്‍

November 13, 2020 - 2:23 pm

ന്യൂഡല്‍ഹി: ഫെയ്‌സ് ബുക്ക് വര്‍ഗീയതയില്‍ നിന്ന് ലാഭമുണ്ടാക്കുന്നുവെന്ന് മുന്‍ ജീവനക്കാരന്‍. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നിയമസഭയുടെ സമാധാന സമിതിക്ക് നല്‍കിയ മൊഴിയിലാണ് മുന്‍ ഫേസ്ബുക്ക് ഉദ്യോഗസ്ഥനായ മാര്‍ക്ക് എസ് ലക്കി ഇക്കാര്യം പറഞ്ഞത്.

ആളുകള്‍ കാണുന്നതും കാണാത്തതുമായ കാര്യങ്ങളില്‍ ഫെയ്‌സ് ബുക്ക് പ്ലാറ്റ്‌ഫോം ഇടപെടുന്നുവെന്നും, അത് ‘വിദ്വേഷത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്നു’ എന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.’ ഫേസ്ബുക്ക് ടെലിഫോണോ ഇ-മെയിലോ അല്ല, അവ (ഫേസ്ബുക്ക്) അല്‍ഗോരിതം മാറ്റുന്നു. ഇത് ചില ഉള്ളടക്കങ്ങള്‍ നിലനിര്‍ത്താനും ചില ഉള്ളടക്കം നീക്കംചെയ്യാനും അനുവദിക്കുന്നു. അതിനാല്‍ ആളുകളെ ഫേസ്ബുക്ക് സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉള്ളടക്കത്തെ ഫീഡ് ചെയ്യുന്ന പോസ്റ്റുകളുടെ വൈറാലിറ്റിയുടെ പിന്നില്‍ ഫെയ്സ്ബുക്കിന്റെ ബിസിനസ്സ് മോഡല്‍ ഫാക്റ്ററാണെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് ലക്കി നിയമസഭയുടെ സമാധാന സമിതി മുന്‍പാകെ ഹാജരായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *