കാണ്‍പുര്‍: ബലാത്സംഗക്കേസിലെ പ്രതി അപകടത്തിൽ മരിച്ചതിനെ തുടർന്ന് പരാതിക്കാരി ആത്മഹത്യ ചെയ്തു. 9-11-2020 തിങ്കളാഴ്ച അപകടത്തെ തുടർന്നാ
ണ് ബലാത്സംഗ കേസിലെ പ്രതി ജിതേന്ദ്ര എന്ന പൊലീസുകാരന്‍ മരിച്ചത്. തുടർന്ന് 12 ന് യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ദിബിയാപുരില്‍ ആണ് സംഭവം.
വിവാഹവാഗ്ദ്ധാനം നല്‍കി തന്നെ ജിതേന്ദ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി പരാതി നല്‍കിയിരുന്നു. ഇവർ പ്രണയത്തിലായിരുന്നു എന്നാണ് നിഗമനം. യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. വിധവയായ യുവതി കുടുംബത്തില്‍ നിന്ന് അകന്ന് വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതിനിടയിലാണ് ജിതേന്ദ്രയെ പരിചയപ്പെട്ടത്. ഫത്തേപൂര്‍ സ്വദേശിയായ ഇയാള്‍ ദേവകാളി പൊലീസ് ഔട്ട് പോസ്റ്റിലാണ് ജോലി ചെയ്തിരുന്നത്. പരാതിയെ തുടര്‍ന്ന് ഇയാളെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
2020 നവംബര്‍ നാലിനാണ് ജിതേന്ദ്ര അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ഇതിനു പിന്നാലെ യുവതിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജിതേന്ദ്രയെ താന്‍ സ്‌നേഹിക്കുന്നെന്നും, അദ്ദേഹം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും യുവതി എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. കൂടാതെ യുവതിയുടെ കൈയില്‍ മൈലാഞ്ചികൊണ്ട് സ്വന്തം പേരും ജിതേന്ദ്രയുടെ പേരും എഴുതിയിരുന്നതായും പൊലീസുകാര്‍ പറയുന്നു
