റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ആദ്യ ബിജെപി കൗണ്‍സിലറുടെ മകള്‍ സിന്ധു എസ് പ്രഭു മത്സര രംഗത്തേക്ക്

November 14, 2020 - 11:48 am

കോട്ടയം: സംസ്ഥാനത്തെ ആദ്യ ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭുവിന്റെ മകള്‍ സിന്ധു എസ് പ്രഭു കോട്ടയം നഗരസഭയില്‍ അങ്കത്തിനിറങ്ങുന്നു. അമ്മയെപ്പോലെ താനും വിജയിച്ചു കയറുമെന്ന പ്രതീക്ഷയിലാണ് സിന്ധു. കോട്ടയം നഗരസഭ 23-ാം വാര്‍ഡ് പുത്തനങ്ങാടിയിലാണ് സിന്ധു മത്സരിക്കുന്നത്.

തുടര്‍ച്ചയായി 35 വര്‍ഷം കൊച്ചി കോര്‍പ്പറേഷനില്‍ കൗണ്‍സിലറായിരുന്നു ശ്യാമള. പ്രയാധിക്യം മൂലമാണ് ഇക്കുറി മത്സര രംഗത്തുനിന്നും പിന്‍മാറിയത്. ബിജെപിയുടെ പേരില്‍ മത്സരിക്കാന്‍ പോലും ആളെ കിട്ടാത്ത കാലത്താണ് ശ്യാമള താമര ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സിന്ധു എല്‍കെജിയില്‍ പഠിക്കുമ്പോഴാണ് ശ്യാമള ആദ്യമായി മത്സരിക്കുന്നത്. കുട്ടിക്കാലം മുതല്‍ തെരഞ്ഞെടുപ്പനുഭവം ഉളളതിനാല്‍ സിന്ധുവിന് വിജയ പ്രതീക്ഷയേറെയാണ്.

ബാലഗോഗുലത്തിലൂടെയാണ് സിന്ധു സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്. വിവാഹത്തോടെ കോട്ടയത്തെത്തിയ സിന്ധു ശബരിമല കര്‍മ്മസമിതിയുടേയും തിരുനക്കര കേന്ദ്രമായി പ്രവര്‍ത്തിച്ച ശബരി ധര്‍മ്മസഭയുടെയും സജീവ പ്രവര്‍ത്തകയായിരുന്നു. പ്രളയകാലത്ത് സേവാ ഭാരതിക്കൊപ്പം മുന്‍ പന്തിയിലുണ്ടായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി നേരിയ വോട്ടിനാണ് ഇവിടെ പരാജയപ്പെട്ടത്.

കോട്ടയത്തെ പ്രമുഖ വ്യാപാരി മനോജ് ഇ പൈ ആണ് ഭര്‍ത്താവ്. മക്കള്‍ സിന്ധാര്‍ത്ഥ് എം പൈ, അഞ്ജന എം പൈ, സ്ദ്ധാര്‍ത്ഥസഞ്ജന സിദ്ധാ, എം എസ്.സി ബിഎഡ് ബിരുദ ധാരിയായാണ് സിന്ധു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *