റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രചരണത്തിനിടെ എം ബി രാജേഷിന് കൊവിഡ്

November 17, 2020 - 5:10 pm

പാലക്കാട്: സി പി എം നേതാവും മുന്‍ എം പിയുമായ എം ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം ഫേസ്ബുക്കിലൂടെ എം ബി രാജേഷ് അറിയിച്ചു. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്. സി പി എമ്മിന്റെ പാലക്കാട് മുന്‍സിപ്പാലിറ്റിയുടെ തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കുന്നതിനിടെയാണ് രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് പാര്‍ട്ടിയേയും ആശങ്കയിലാക്കിയിട്ടുണ്ട്.

താൻ വീട്ടില്‍ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവര്‍ മുന്‍ കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“ഞാന്‍ കോവിഡ് പോസിറ്റീവായി പനിയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം മുന്‍കരുതല്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു”.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *