കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പൈപ്പ് ലൈന്‍ റോഡിന് സമീപം പാറപ്പുറത്ത് അനില്‍കുമാര്‍ (54) ആണ് മരിച്ചത്. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ താത്തൂര്‍ പൊയില്‍ വാര്‍ഡിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
20-11-2020 വെള്ളിയാഴ്ചയാണ് കുഴഞ്ഞു വീണത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നാടക കലാകാരനായിരുന്നു. അരീക്കോട് സ്വദേശി അമ്പിളിയാണ് ഭാര്യ. ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥിനി അളകനന്ദ, സെന്റ് സേവിയോ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആര്യ നന്ദ എന്നിവര്‍ മക്കളാണ്.
