റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടുത്ത വര്‍ഷം ബോഡോ പീപ്പിള്‍സ് ഫ്രണ്ടുമായി സഖ്യമുണ്ടാകില്ലെന്ന് ബിജെപി

November 21, 2020 - 1:44 pm

അസം: അടുത്ത വര്‍ഷം അസമില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബോഡോ പീപ്പിള്‍സ് ഫ്രണ്ടുമായി (ബിപിഎഫ്) സഖ്യമുണ്ടാകില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ. ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബിടിസി) തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ബിപിഎഫുമായി സഖ്യമുണ്ടാക്കിയെങ്കിലും ഇനി സഖ്യം പുതുക്കില്ലെന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

സംസ്ഥാനത്തെ സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മൂന്ന് ബിപിഎഫ് എംഎല്‍എമാര്‍ മന്ത്രിമാരായി തുടരുന്നുണ്ട്. എന്നാല്‍ അടുത്ത മാസം നടക്കുന്ന ബിടിസി തിരഞ്ഞെടുപ്പിനുള്ള പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഇരു പാര്‍ട്ടികളും ഭിന്നിപ്പിലാണ്. ഇതിന്റെ പിന്നാലെയാണ് ശര്‍മയുടെ പ്രസ്താവന വന്നിരിക്കുന്നത്. അതിനിടെ, ബിജെപിയിലേക്ക് മാറുമെന്ന് ബിപിഎഫ് രാജ്യസഭാ എംപി ബിശ്വനാഥ് ഡൈമറി വ്യക്തമാക്കിയിട്ടുണ്ട്. ബിടിസി തെരഞ്ഞെടുപ്പിലെ 40 സീറ്റുകളില്‍ 27 ലും ബിജെപി നേരിട്ട് മത്സരിക്കുന്നുണ്ട്. ബിടിസിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 7, 10 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബര്‍ 12 ന് വോട്ടുകള്‍ എണ്ണപ്പെടും. ആദ്യ ഘട്ടത്തിനുള്ള തിരഞ്ഞെടുപ്പ് ഉദല്‍ഗുരി, ബക്സ ജില്ലകളിലെ നിയോജകമണ്ഡലങ്ങളില്‍ നടക്കും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *