റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമതരെ അനുനയിപ്പിക്കാന്‍ ശ്രമവുമായി നേതാക്കള്‍

November 23, 2020 - 12:26 pm

കോട്ടയം: പ്രമുഖ മുന്നണികള്‍ക്കെതിരെയുളള വിമത സ്വരം ഒഴിവാക്കാന്‍ ഉന്നത നേതാക്കളുടെ ശ്രമം. കോണ്‍ഗ്രസിനായി ചര്‍ച്ചകള്‍ നടത്താന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും രംഗത്തുണ്ട്‌. ജോസ്‌ വിഭാഗം മുന്നണിവിട്ടതിന്‌ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും തദ്ദേശ സ്ഥാപനങ്ങളില്‍ പതറരുതെന്ന വാശിയിലാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം. അതിനാലാണ്‌ ഉമ്മന്‍ചാണ്ടിവരെ ഇടപെട്ട്‌ വിമതന്മാരെ അനുനയിപ്പിക്കുന്നത്‌. മൂന്ന്‌ മുന്നണികളിലും ജില്ലയില്‍ വിമത ശല്ല്യമുണ്ടെങ്കിലും യുഡിഎഫിലാണ്‌ താരതമ്യേന കൂടുതല്‍. പഞ്ചായത്ത്‌ തലം മുതല്‍ ജില്ലാ പഞ്ചായത്ത്‌ ഡിവഷനില്‍ വരെ വിമതശല്ല്യം രൂക്ഷമാണ്‌ .

ഇന്ന്‌ ഉച്ചക്കുമൂന്നുവരെയാണ്‌ പത്രിക പിന്‍വലിക്കാനുളള സമയം. അതിനുമുമ്പായി പത്രികള്‍ പിന്‍വലിപ്പിക്കാനുളള ശ്രമമാണ്‌ നടക്കുന്നത്‌. ഇന്ന്‌ 2 വരെ വിമതരെ പിന്‍ വലിപ്പിക്കാനുളള ശ്രമം തുടരുമെന്ന്‌ നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയില്‍ പരിഹാരമാവാത്ത വാര്‍ഡുകളില്‍ ബൂത്ത്‌ കമ്മറ്റിയും വാര്‍ഡ്‌ കമ്മറ്റിയും പിന്‍തുണച്ചവര്‍ക്ക്‌ ചിഹ്നം കൊടുക്കാന്‍ തീരുമാനിച്ചു. ഇതോടെ മറുപക്ഷത്തുളളവര്‍ മത്സരിക്കാനും ഉറപ്പിച്ചിക്കുകയാണ്‌. ഇത്തരക്കാര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടികള്‍ സ്വീകരിക്കുമന്ന്‌ നേതാക്കള്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *