റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൗ ജിഹാദ്: 14 കേസുകളില്‍ 11 എണ്ണത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതായി യുപി പോലീസ്

November 25, 2020 - 11:08 am

കാണ്‍പൂര്‍: യുപി പോലിസ് അന്വേഷിച്ച 14 ലൗ ജിഹാദ് കേസില്‍ 11 എണ്ണത്തില്‍ യുവാക്കള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. 11 മുസ്ലിം യുവാക്കളും ഇക്കാരണത്തിന് ജയിലിലാണുള്ളത്. എന്നാല്‍ വിദേശ ഫണ്ടിംഗിനോ നേരിട്ടുള്ള സംഘടിത പ്രവര്‍ത്തനത്തിനോ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബലാത്സംഗക്കുറ്റം ചുമത്തിയാണ് 11 പ്രതികളെ പോലീസ് ജയിലിലേക്ക് അയച്ചതെന്ന് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കേസില്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. അവര്‍ കേസ് മുന്നോട്ട് കൊണ്ടുപോവണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ഈ കേസുകളില്‍, യുവാക്കള്‍ തങ്ങളുടെ വ്യക്തിത്വം മറച്ചുവെച്ചതായി സ്ത്രീകളുടെ മാതാപിതാക്കള്‍ കരുതിയിരുന്നു. എന്നാല്‍ ഇത് സംഘടിത രീതിയിലാണെന്നോ വിദേശത്ത് നിന്ന് ധനസഹായം നല്‍കുന്നുവെന്നോ വ്യക്തമായ തെളിവുകള്‍ എസ്ഐടിക്ക് ലഭിച്ചിട്ടില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *