റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമരക്കാരെ കണ്ടിട്ട്​ കർഷകരെന്ന്​ തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്​, സരക്കാർ കലപ്പയെയും കാളയെയും കൊണ്ടുവരേണ്ടതുണ്ടോയെന്ന് ആം ആദ്മി പാർട്ടി

December 2, 2020 - 10:04 am

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ കർഷകരെ പോലെ തോന്നുന്നില്ലെന്ന്​ കേന്ദ്രമന്ത്രി വി.കെ സിങ്​.

‘ഈ ചിത്രങ്ങളിൽ കാണുന്ന അധികം ആളുകളെയും കർഷകരായി തോന്നുന്നില്ല. അവർ കർഷകരുടെ താൽപര്യത്തിന്​ എന്താണ്​ ചെയ്​തത്​. കർഷകർക്കല്ല മറിച്ച്​ മറ്റ്​ ചിലർക്കാണ്​ കാർഷിക നിയമത്തിൽ കുഴപ്പങ്ങളുള്ളത്​. കമീഷൻ പറ്റുന്ന പ്രതിപക്ഷമാണ്​ പ്രതിഷേധങ്ങൾക്ക്​ പിറകിൽ’ – വി.കെ. സിങ്​ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

അതേ സമയം കണ്ടാല്‍ കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി രംഗത്തു വന്നു.

‘കര്‍ഷകരാണെന്ന് തെളിയിക്കാന്‍ അവര്‍ കലപ്പയും കാളയേയും കൊണ്ടുവരണമായിരുന്നോ’, എന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *