റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രണ്ടാം ക്യാംപസിന് ഗോൾവാൾക്കറുടെ പേര് നൽകി കേന്ദ്ര സർക്കാർ

December 5, 2020 - 8:38 am

തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) രണ്ടാം ക്യാംപസിന് കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേര് നൽകി. ക്യാംപസിന് എം എസ് ഗോള്‍വാള്‍ക്കര്‍ എന്ന് നാമകരണം ചെയ്യുകയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്ര മേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

ഈ ഗവേഷണ സ്ഥാപനം ‘ശ്രീ ഗുരുജി മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്ന് നാമകരണം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഹര്‍ഷ് വര്‍ധന്‍ പുതിയ ക്യാംപസ് വലിയ രീതിയിലുള്ള വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അടിത്തറയാകും. മൂന്ന് ഘട്ടമായാകും എം എസ് ഗോള്‍വാള്‍ക്കര്‍ ക്യാംപസ് പ്രൊജക്ട് പൂര്‍ത്തിയാകുക. തന്മാത്രാ-സൂക്ഷ്മകോശ ചികിത്സാരീതിയ്ക്ക് അത്യാധുനിക സംവിധാനങ്ങളുണ്ടാകും. മൂലകോശം മാറ്റിവെയ്ക്കല്‍, ജീന്‍ തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ബയോടെക്-ബയോ ഫാര്‍മ കമ്പനികള്‍ക്കും പുതിയ ക്യാംപസ് അവസരമൊരുക്കുമെന്നും ഹര്‍ഷ വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *