റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഗോള വ്യവസായത്തിന്റെ പ്രതിഛായ മാറ്റിയ 50 പേരുടെ പട്ടികയില്‍ ബൈജുസ് ആപ്പ് സ്ഥാപകനും

December 7, 2020 - 9:56 am

ന്യൂഡല്‍ഹി: 2020ല്‍ ആഗോള ബിസിനസിന്റെ പ്രതിഛായ മാറ്റിയ 50 പേരുടെ പട്ടികയില്‍ ബൈജുസ് ആപ്പ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രനും.ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ജനുവരിയില്‍ 8 ബില്യണ്‍ ഡോളറായിരുന്ന ബൈജുസിന്റെ മൂല്യം നവംബറില്‍ 12 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ബ്ലാക്ക് റോക്ക്, ടി. റോ പ്രൈസ് എന്നിവരില്‍ നിന്ന് ബൈജൂസ് 200 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെയാണിത്. പട്ടികയില്‍ തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍, നെറ്റ്ഫ്‌ലിക്‌സ് സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് എന്നിവരും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിരവധി സ്ഥാപനങ്ങളാണ് ബൈജൂസില്‍ നിക്ഷേപം നടത്തിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് പാര്‍ട്‌ണേര്‍സ്, ഡിഎസ്ടി ഗ്ലോബല്‍, ജനറല്‍ അറ്റ്ലാന്റിക്, ഓള്‍ വെഞ്ച്വേര്‍സ് എന്നിവരടങ്ങുന്ന ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് ബൈജൂസ് 500 മില്യണ്‍ ഡോളര്‍(3672 കോടി രൂപ) നിക്ഷേപം സ്വരൂപിച്ചിരുന്നു. ഇതിനു ശേഷം ഒരു ബില്ല്യണ്‍ ഡോളറാണ് ബൈജൂസ് ആപ്പിന്റെ മൂല്യം ഉയര്‍ന്നത്. സാന്‍ഡ്സ് ക്യാപിറ്റല്‍, അല്‍കിയോണ്‍ ക്യാപിറ്റല്‍, ബ്ലാക്ക് റോക്ക് എന്നീ പുതിയ നിക്ഷേപകരും ചേര്‍ന്നതോടെയാണ് ബൈജൂസിന്റെ മൂല്യം 11.1 ബില്യണ്‍ ഡോളറിലെത്തിയത്.
ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് ആപ്പാണ് ബൈജൂസ്. പത്ത് ബില്യണില്‍ അധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ഡെക്കാകോണ്‍ പദവിയും ബാഗംളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് സ്വന്തമാക്കിയിരുന്നു.

2015 ഓഗസ്റ്റിലാണ് ഈ എഡ്യു ടെക് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. നാലാം ക്ലാസുമുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ചുകൊണ്ടാണ് ബൈജൂസ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടത് ബൈജൂസ് ആപ്പിന് വലിയ നേട്ടമായി. 1700 ലധികം നഗരങ്ങളില്‍ നിന്നായി 70 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ജജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സെപ്റ്റംബറില്‍ ഫണ്ടിംഗ് നേടിയ സമയത്ത് കമ്പനി വ്യക്തമാക്കിയത്. ഇതില്‍ 4.5 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക വരിക്കാരാണ്. ലോക്ഡൗണ്‍ സമയത്ത് 25 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് ബൈജൂസ് ആപ്പില്‍ ഉണ്ടായിരുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *