റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

198 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസ്, യൂണിടെക് കമ്പനി ഉടമ സഞ്ജയ് ചന്ദ്രയും സഹോദരനും എതിരേ സിബിഐ അന്വേഷണം, പിന്നാലെ ഇഡിയും ഡൽഹി പോലീസും

December 7, 2020 - 1:01 pm

ഡല്‍ഹി: 198 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ യൂണിടെക് കമ്പനി ഉടമ സഞ്ജയ് ചന്ദ്ര, സഹോദരന്‍ അജയ് ചന്ദ്ര എന്നിവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം. സഞ്ജയ് ചന്ദ്രയുടെ വസതികളിലും ഓഫീസുകളിലും സി.ബി.ഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. 2007 മുതല്‍ 2010 വരെയുളള കാലഘട്ടങ്ങളിൽ കാനറാ ബാങ്കില്‍ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ യൂണിടെക് മനപ്പൂര്‍വം മുടക്കം വരുത്തിയതിനെ തുടർന്നാണ് തട്ടിപ്പു കേസ്. സി.ബി.ഐക്ക് പുറമേ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, ഡല്‍ഹി പൊലീസും യൂണിടാക് ഉടമകൾക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു.

വിവിധ നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട് 29,800 പേരില്‍ നിന്നായി 14,270 കോടി രൂപയാണ് യൂണിടെക് ഉടമകള്‍ കൈവശപ്പെടുത്തിയത്. ഇതില്‍ 1745 കോടി രൂപ സൈപ്രസിലേക്ക് കടത്തിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *