കൊടുങ്ങല്ലൂര്‍: ബി.ജെ.പി സ്ഥാനാര്‍ഥി പൂജിച്ച താമരപ്പൂ വീടുകളില്‍ വിതരണം ചെയ്തതായി പരാതി. നഗരസഭ കാരുര്‍ 42ാം വാര്‍ഡില്‍ നിന്നാണ് പരാതി. നിജ സ്ഥിതി അന്വേഷിക്കാൻ കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ പൊലീസിന് നിര്‍ദേശം നല്കി.
ബി.ജെ.പി ചിഹ്നമായ താമര പൂക്കള്‍ പൂജിച്ചതാണെന്ന് പറഞ്ഞ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും വീടുകളില്‍ വ്യാപകമായി വിതരണം നടത്തിയെന്നാണ് പരാതി. ഇതു സംബന്ധിച്ച് എല്‍.ഡി.എഫ് കാരൂര്‍ വാര്‍ഡ് ഏജന്റ് ടി.ജി പരമേശ്വരനാണ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയത്.
