റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രംപിന് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി

December 12, 2020 - 9:21 pm

വാഷിങ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടപ്പ് ഫലം അസാധുവാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റ ശ്രമം പരാജയപ്പെട്ടു. ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോസിന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ട്രംപിന്റെ ഹരജി കോടതി തള്ളി. ഈ നാല് സംസ്ഥാനങ്ങളിലേയും വിജയി ജോ ബൈഡന്‍ തന്നെയെന്ന് കോടതി പ്രഖ്യാപിച്ചു.

19 സ്‌റ്റേറ്റ് അറ്റോണിമാരും 127 റിപ്പബ്ലിക്കന്‍ പ്രതിനിധികളും സംയുക്തമായാണ് ടെക്‌സസ് സംസ്ഥാനത്തിന്റെ പേരില്‍ ഹരജി നല്‍കിയത്. ടെക്‌സസിന് ഇങ്ങനെയൊരു ഹരജി നല്‍കാന്‍ നിയമപരമായ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *