റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശോഭാ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം

December 20, 2020 - 12:13 pm

തിരുവനന്തപുരം: വ്യക്തമായ കാരണങ്ങളില്ലാതെ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തന രംഗത്തുനിന്നും മാറി നില്‍ക്കുന്നതായി ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. ആര്‍എസ്‌എസ്‌ സംസ്ഥാന ഘടകത്തേയും ബിജെപി കേന്ദ്ര നേതൃത്വത്തേയുമാണ്‌ സംസ്ഥാന നേതൃത്വം നിലപാടറിയിച്ചത്‌.

ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്‍റായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന്‌ വിട്ടുനിന്ന്‌ പ്രതിഷേധം ഉയര്‍ത്തുന്ന രീതി ശരിയല്ല.പാര്‍ട്ടിയില്‍ സഹകരിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നുമുളളതാണ്‌ ‌സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പയെയുളളവരുടെ നിലപാട്‌.

ചുതുമതലയുളളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടു‌ക്കുന്നില്ലെന്നും നിര്‍ണ്ണായകമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം അറിയിച്ചു. മാത്രമല്ല സംസ്ഥാന നേതൃത്വത്തിനെതിരെ കലാപ കൊടി ഉയര്‍ത്തുകയും ചെയ്‌തിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ ആര്‍എസ്‌എസ്‌ നേതൃത്വം അസംതൃപ്‌തി അറിയിച്ചിരുന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ വിശദമായി വിലയിരുത്തണമെന്നും, ശോഭാ സുരേന്ദ്രനടക്കമുളളവര്‍ പാര്‍ട്ടിയില്‍നിന്ന മാറിനിന്ന സാഹചര്യം പരിശോധിക്കണമന്നും ആര്‍എസ്‌എസ്‌ നിര്‍ദ്ദേശിച്ചിരുന്നു. ഈ ഘട്ടത്തിലാണ്‌ സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ വിശദീകരിച്ചത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *