റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിയറിൽ ഇതുപോലൊരു മോശം പ്രകടനം വേറെ കണ്ടിട്ടില്ല , നിരാശയോടെ കോഹ്ലി

December 20, 2020 - 8:05 am

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ മൂന്നാം ദിനത്തിലെ 8 വിക്കറ്റിൻ്റെ ദയനീയ തോൽവിയ്ക്കു പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി.

കരിയറില്‍ ഇതുപോലൊരു മോശം പ്രകടനം വേറെ കണ്ടിട്ടില്ലെന്ന് മത്സരശേഷം കോഹ്ലി അഭിപ്രായപ്പെട്ടു. ഭേദപ്പെട്ട ലീഡ് കിട്ടിയിട്ടും റൺസെടുക്കാൻ മുതിരാതിരുന്ന ബാറ്റ്‌സ്മാന്മാരിലാണ് തോല്‍വിയുടെ പഴി കോഹ്ലി ചാരുന്നത്. രണ്ടാം ഇന്നിങ്‌സില്‍ റണ്‍സെടുക്കണമെന്ന ആഗ്രഹമേ ഇന്ത്യയ്ക്കുണ്ടായില്ലെന്നും കോഹ്ലി പറഞ്ഞു.

ശനിയാഴ്ച്ച(19/12/2020) 62 റണ്‍സിന്റെ ലീഡുമായി കളിക്കാനിറങ്ങിയ ഇന്ത്യ നിമിഷനേരംകൊണ്ടാണ് 9 വിക്കറ്റും നഷ്ടപ്പെട്ട് കൂടാരം കയറിയത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് കോഹ്ലിയുടെ ടീം ഓള്‍ ഔട്ടാവുകയാണുണ്ടായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *