റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാഴവും ശനിയും തൊട്ടുരുമി നില്‍ക്കുന്ന മനോഹര ദൃശ്യം

December 21, 2020 - 9:52 am

സൗരയൂധത്തിലെ വലിയ ഗ്രഹങ്ങളായ വ്യാഴവും ശനിയും തിങ്കളാഴ്ച(21.12.2020) ആകാശത്ത് തൊട്ടുരുമി നില്‍ക്കും. നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈകാഴ്ച കാണാന്‍ കഴിയും.ഏറ്റവും അടുത്തെത്തുന്ന ദിവസമായ തിങ്കളാഴ്ച(21.12.2020) ഇരുവരും തമ്മിലുളള അകലം കേവലം 0.1 ഡിഗ്രിയായി കുറയും. 400 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ മഹാ സംഗമം. ഇനി 60 വര്‍ഷങ്ങള്‍ക്കുശേഷം 2080 മാര്‍ച്ച് 15ന് മാത്രമാണ് ഈ ദൃശ്യം കാണാന്‍ കഴിയുക.ഇതിന് മുമ്പ് ഇവ ഇത്രയും അടുത്തുവന്നത് 1623ലാണ്.

ജ്യോതി ശാസ്ത്രത്തില്‍ ഈ പ്രതിഭാസത്തെ ‘Grezt Conjunction’എന്നാണ് വിളിക്കുന്നത്.നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ രണ്ട് ഗ്രഹങ്ങളും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതായിട്ട് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ട് ഗ്രഹങ്ങളും തമ്മിലുളള അകലം 75കോടി കിലോമീറ്ററോളം വരും സൂര്യസ്തമനത്തിന് ശേഷം ഈ പ്രതിഭാസം ദര്‍ശിക്കാം.നല്ലൊരു ദൂര ദര്‍ശിനിയുണ്ടെങ്കില്‍ ഇരുഗ്രഹങ്ങളേയും വെവ്വേറെ കാണാം.

വ്യാഴം സൂര്യനെ ഏകദേശം 12 വര്‍ഷം കൊണ്ടും ശനി ഏകദേശം 30 വര്‍ഷം കൊണ്ടും ഒരുതവണ ചുറ്റുന്നു. രണ്ടും ഒരേദിശയില്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ് ചുറ്റുന്നത്. അതിനാല്‍ ഓരോ 20 വര്‍ഷം കൂടുമ്പോഴും വ്യാഴം ശനിയെ ആകാശത്ത മറികടക്കുന്നത് കാണാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *