റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓട്ടോറിക്ഷ അപകടത്തില്‍ രണ്ട് വീട്ടമ്മമാര്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം

December 21, 2020 - 9:27 am

തിരുവനന്തപുരം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരായ രണ്ട് വീട്ടമ്മമാര്‍ മരിച്ചു. ഡ്രൈവറടക്കം രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം വെളളറടയിലാണ് സംഭവം.

പാറശാല കുറുങ്കൂട്ടി സുമംഗലം വീട്ടില്‍ പ്രേമ ചന്ദ്രന്റെ ഭാര്യ സുമാ പ്രേമചന്ദ്രന്‍ (47), കുളങ്ങര വീട്ടില്‍ ശശിയുടെ ഭാര്യ രാധാമണി (56) എന്നിവരാണ് മരിച്ചത്. ഓട്ടോഡ്രൈവര്‍ പരമേശ്വരന്‍(70),രാധാമണിയുടെ ബന്ധുസജിത് കുമാര്‍(32) എന്നിവരാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ കഴിയുന്നത്.

ഇന്നലെ (20.12.2020)രാവിലെ പത്തരമണിയോടെ വെളളറട കുരിശുമല അടിവാരത്തായിരുന്നു അപകടം. വിവാഹലോചനക്കായി പോയി മടങ്ങി വരവെ അടിവാരത്തെ വലിയ ഇറക്കത്തില്‍ ഓട്ടോയുടെ ബ്രെയ്ക്ക് നഷ്ടപ്പട്ടതാണ് അപകടത്തിന് കാരണം. കുത്തനെയുളള ഇറക്കത്തില്‍ ഒന്നരകിലോ മീറ്റര്‍ദൂരം ഓട്ടോ ഓടി സംഘമവേദിക്കുസമീപത്തെ പാറയില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ സുമയും രാധാമണിയും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ എത്തിച്ച് പോലീസ് നടപടിക്രമം പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക മാറ്റി.

ഗിരീഷ്‌കുമാര്‍,രതീഷ്‌കുമാര്‍ എന്നിരാണ് രാധാമണിയുടെ മക്കള്‍. രേവതി,രേഷ്മ എന്നിവര്‍ സുമാ പ്രേമചന്ദന്റെ മക്കളാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *