റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാത്രക്കാർക്ക് സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഐആർസിറ്റിസിയുടെ ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റിൽ ഉണ്ടാവണം: റെയിൽവേ മന്ത്രി ശ്രീ പിയൂഷ് ഗോയൽ

December 25, 2020 - 8:29 pm

ന്യൂഡൽഹി: ഇ-ടിക്കറ്റിംഗ് സമ്പ്രദായത്തിൽ നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ റെയിൽവേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ അവലോകനം ചെയ്തു. യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും വെബ്സൈറ്റിൽ ഉണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയാണ് ഐആർസിറ്റിസി വെബ്സൈറ്റ് എന്നും അത് സൗഹൃദപരവും സൗകര്യപ്രദവും ആയിരിക്കണം എന്നും മന്ത്രി പറഞ്ഞു.

വെബ്സൈറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന്, റെയിൽവേ ബോർഡ്, സിആർഐഎസ്, ഐആർസിടിസി ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1683616

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *