റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുവല്‍സര ആഘോഷം: 50 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ലെന്ന് അസം

December 25, 2020 - 9:01 pm

ദിസ്പൂര്‍: പുതുവര്‍ഷത്തില്‍ 50 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ അനുവദിക്കില്ലെന്ന് അസം സര്‍ക്കാര്‍. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. വീടുകളിലോ പൊതു സ്ഥലങ്ങളിലോ 50 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു

അതേസമയം, യുകെയില്‍ നിന്നും തിരിച്ചെത്തിയ അസം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ യുകെയില്‍ നിന്നും എത്തിയത്. യുകെയില്‍ പുതിയതായി കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസാണോ എന്ന് വ്യക്തമായിട്ടില്ല. ഇയാളില്‍ നിന്നും എടുത്ത സ്രവം പരിശോധനക്ക് അയച്ചതായി കേന്ദ്ര കുടുംബ ക്ഷേമ മന്ത്രി ഹിമന്ത വിശ്വ ശര്‍മ അറിയിച്ചു. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലാണ് പരിശോധന. ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ സംസ്ഥാനത്ത് ലോക്ഡൗണിന് സാധ്യതയില്ലെന്നും കേസുകളുടെ എണ്ണം നൂറിന് താഴെ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *