റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകം – ഒന്നാംപ്രതി ഇർഷാദിനെ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു

December 25, 2020 - 9:39 pm

കാഞ്ഞങ്ങാട് : ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദുൽ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്പെൻഡ് ചെയ്തു. 25-12- 2020 വെള്ളിയാഴ്ച കൊലക്കുറ്റം ഏറ്റു പറഞ്ഞതോടെയാണ് നടപടിയെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് വാർത്താകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. കൊലപാതകത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രി ആണ് ഈ സംഭവത്തിന് ആസ്പദമായ കൊലപാതകം നടക്കുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അബ്ദുൽ റഹ്മാനെ നെഞ്ചിൽ കുത്തി വീഴ്ത്തുകയായിരുന്ന ഇർഷാദ് കുറ്റം സമ്മതിച്ചിരുന്നു. അബ്ദുൽ റഹ്മാന് ഒപ്പമുണ്ടായിരുന്ന ഷുഹൈബ് ഇർഷാദിനെ തിരിച്ചറിയുകയും ചെയ്തു. ഇർഷാദിന് പുറമേ കൊലപാതകത്തിൽ പങ്കാളികളായ എം എസ് എഫ് മുനിസിപ്പൽ പ്രസിഡൻറ് ഹസനും യൂത്ത് ലീഗ് പ്രവർത്തകനായ ആഷീറും പോലീസ് കസ്റ്റഡിയിലാണ്. തിരഞ്ഞെടുപ്പിനെ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷമാണ് കൊലയിൽ കലാശിച്ചത് എന്ന് പോലീസ് പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *