റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗദികിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

December 26, 2020 - 11:16 am

റിയാദ്: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വെള്ളിയാഴ്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സഊദി പ്രസ്സ് ഏജന്‍സിയാണ് കിരീടവകാശി വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

പൗരന്മാര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതിന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫിക് അല്‍ റബിയ കിരീടാവകാശിക്ക് നന്ദി അറിയിച്ചു. കൊറോണ വൈറസിനെ ഫലപ്രദമായി നേരിടുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ എന്നും തൗഫിക് അല്‍ റബിയ പറഞ്ഞു.

ഈ മാസം ആദ്യമാണ് ഫൈസറും ബയോടെക്കും കൂടി വികസിപ്പിച്ച കൊവിഡ് വാക്സിന്‍ സൗദി അറേബ്യയ്ക്ക് ലഭിച്ചത്. നിലവില്‍ തലസ്ഥാന നഗരിയായ റിയാദിന് പുറമെ ജിദ്ദയിലായാണ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നത്. കിഴക്കന്‍ പ്രാവിശ്യയില്‍ അടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. ഇതിനകം അഞ്ചു ലക്ഷത്തിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്യുകയും പതിനായിരത്തിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.സൗദിയില്‍ ഇതുവരെ 3,61,903 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 352,815 പേരും രോഗമുക്തരായി. ആകെ 6,168 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *