റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷക സമരത്തിന്‌ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എഐ.എസ്‌എഫ്‌-എഐവൈഎഫ്‌. രാത്രിസമരം.

December 30, 2020 - 3:11 pm

കട്ടപ്പന: ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എഐ.എസ്‌എഫ്‌-എഐവൈഎഫ്‌ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രാത്രി സമരം കട്ടപ്പനയില്‍. യോഗത്തോടനുബന്ധിച്ചുളള പ്രതിഷേധ പ്രകടനം രാത്രി 8 മണിയോടെ കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിച്ച്‌ ടൗണ്‍ചുറ്റി തിരികെ ഗാന്ധിസ്‌‌ക്വയറിലെത്തി. എഐവൈഎഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് പ്രിന്‍സ്‌ മാത്യു സമ്മേളനത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം വിആര്‍ പ്രമോദ്‌ അദ്ധ്യക്ഷനായിരുന്നു. പരമ്പരാഗതമായി കൃഷിചെയ്‌ത്‌ ജീവിക്കുകയും രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന കര്‍ഷക ലക്ഷങ്ങള്‍ക്ക്‌ ദോഷകരമായ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റി സെക്രട്ടറി വി.ആര്‍.ശശി, എഐവൈ.എഫ്‌ ജില്ലാ സെക്രട്ടറി അഡ്വ ‌. വിഎസ്‌ അഭിലാഷ്‌ , വികെ ബാബുക്കുട്ടി, എഐഎസ്‌ എഫ്‌ ജില്ലാ സെക്രട്ടറി ആനന്ദ്‌ വിളയില്‍, കെജെ ജോസഫ്‌, സനീഷ്‌ മോഹനന്‍, വികെ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു,

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *