റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

93 പേരെ കൊന്നു തള്ളിയ അമേരിക്കൻ സീരിയല്‍ കില്ലര്‍ മരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകി

December 31, 2020 - 1:26 pm

വാഷിങ്​ടണ്‍: അമേരിക്കയെ ഞെട്ടിച്ച ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ ( 80 ) മരിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകളെ കൊന്നു തള്ളിയ സീരിയൽ കില്ലറാണ് സാമുവൽ ലിറ്റിൽ. മുന്‍ ബോക്​സര്‍ കൂടിയായ സാമുവല്‍ 93 പേരെയാണ് കൊലപ്പെടുത്തിയത് .

പരോൾ ഇല്ലാതെ 2014 മുതൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു സാമുവല്‍. 30-12-2020 ബുധനാഴ്ച രാവിലെയായിരുന്നു മരണം.

1970 മുതല്‍ 2005 വരെയുള്ള 35 വര്‍ഷത്തിനിടെയാണ് 93 പേരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്​ത്രീകളായിരുന്നു. അതിൽ തന്നെ അധികവും മയക്കുമരുന്നിന്​​ അടിമപ്പെട്ടവരും ലൈംഗിക തൊഴിലാളികളുമായിരുന്നു.

മര്‍ദ്ദിച്ച്‌​ അവശരാക്കിയശേഷം കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തുന്നതായിരുന്നു സാമുവലിന്‍റെ രീതി. എന്നാൽ കൊലയാളിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പതിറ്റാണ്ടു​കളോളം കൊലയാളി അജ്ഞാതനായി തുടർന്നു.

ഒടുവിൽ 2012-ൽ മയക്കുമരുന്ന്​ കേസില്‍ പിടിയിലാകുന്നതോടെയാണ്​ കൊലപാതക പരമ്പര പുറത്തുവന്നത്.

കൊല്ലപ്പെട്ട സ്​ത്രീകളുടെ മൃതദേഹങ്ങൾ മിക്കതും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിരുന്നു. ക്രൂരനായ സാമുവൽ താൻ കൊലപ്പെടുത്തിയവരുടെ വിവരങ്ങള്‍ ​ മന:പാഠമാക്കിയിരുന്നു. സാമുവലിന്‍റെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​മിക്ക മൃതദേഹങ്ങളും തിരിച്ചറിഞ്ഞിരുന്നത്​.

ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു ​സാമുവലിനെ ഇത്രയധികം കൊലപാതകങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചത്​ എന്ന് പോലീസ് പറയുന്നു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാരും പരാതിയുമായി എത്തില്ലെന്നും സാമുവല്‍ വിശ്വസിച്ചു. ശരീരത്തില്‍ മുറിവു​കളോ പാടുകളോ കണ്ടെത്താന്‍ കഴിയാത്ത വിധത്തിൽ കൊലപാതകം നടത്താനും ശ്രമിച്ചിരുന്നു. ബോക്​സിങ്​ മുന്‍ താരമായിരുന്ന ഇയാളുടെ യഥാര്‍ഥ പേര്​​ സാമുവല്‍ മക്​ഡൊവല്‍ എന്നാണ്​.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *