മൂവാറ്റുപുഴ: മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയില്ലെങ്കിൽ പോലീസുകാരെ തോട്ട പൊട്ടിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ .
നേര്യമംഗലം പുള്ളിക്കുടിയില്‍ വീട്ടില്‍ ഷംനാദ് (38), അശമന്നൂര്‍ പെരിങ്ങാട്ട് വീട്ടില്‍ ഷമീര്‍ (38) എന്നിവരാണ് കല്ലൂര്‍ക്കാട് പൊലീസിൻ്റെ പിടിയിലായത്.
കല്ലൂര്‍ക്കാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നതിനിടെയാണ് ഭീഷണി.കല്ലൂര്‍ക്കാട് ഇന്‍സ്പെക്ടര്‍ കെ.ജെ. പീറ്റര്‍, ആന്റി നാര്‍ക്കോട്ടിക് ടീമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശ്യാംകുമാര്‍ എന്നിവരെയാണ് ഭീഷണിപ്പെടുത്തിയത്.
പ്രതികളായ റസല്‍, ബെന്നറ്റ് എന്നിവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിന് ഇവർ ഏറെ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതു നടക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഫോണ്‍ നമ്പറിലേക്ക് പലതവണ വിളിച്ച് ഭീഷണിപ്പെടുത്തൽ തുടർന്നത്.
സബ് ഇന്‍സ്പെക്ടര്‍ വി.എ.അസീസ്, എ.എസ്.ഐ സാജുപോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ജിമ്മോന്‍, ജയ്മോന് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് ‘
