തൊടുപുഴ: മുന്‍ മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌കുമാറിന് സസ്‌പെന്‍ഷന്‍. കെആര്‍വി പ്ലാന്‍റേഷന്‍ കേസില്‍ എസ്പിയുടെ റിപ്പോര്‍ട്ട് തിരുത്തിയ സംഭവത്തിലാണ് രമേഷ്‌കുമാറിന് സസ്‌പെന്‍ഷന്‍. നിലവില്‍ ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയാണ് രമേഷ്‌കുമാര്‍. കെആര്‍ പ്ലാന്‍റേഷന്‍കേസില്‍ രമേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ ഇടപെടലില്‍ ഹൈക്കോടതി നിശിതമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് നടപടിയെടുത്തത്. രമേഷ്‌കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദ്ദേശമുണ്ട്. .
