റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള തീയതി നീട്ടി

January 1, 2021 - 9:22 am

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കനുളള അവസാന തീയതി ജനുവരി 10 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. കമ്പനികള്‍ക്കും ഓഡിറ്റ് ചെയ്യേണ്ട വ്യക്തികള്‍ക്കും അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ നികുതിദായകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീയതികള്‍ നീട്ടുന്നതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് പ്രസ്താവനില്‍ പറഞ്ഞു.

എല്ലാവര്‍ഷവും ജൂലൈ 31 നാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാന തീയതി. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ഇത് മൂന്നാം തവണയാണ് തീയതി നീട്ടുന്നത്. ഡിസംബര്‍ 31 വരെയായിരുന്നു അവസാനമായി തീയതി നീട്ടിയിരുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *