റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടരാജൻ മികച്ച ലൈനും ലങ്തും സൂക്ഷിക്കുന്ന ബൗളറെന്ന് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ

January 2, 2021 - 11:34 am

മെൽബൺ: ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തപ്പെട്ട ടി.നടരാജനെ പ്രശംസിച്ച് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ.

മെൽബണിൽ നടന്ന ടെസ്റ്റിൽ പേശിയ്ക്ക് ക്ഷതമേറ്റതിനെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഉമേഷ് യാദവിന് പകരമായാണ് നടരാജൻ (30) ടീമിലെത്തിയത്. നടരാജന് ഇത് അർഹമായ അംഗീകാരമാണെന്ന് വാർണർ ശനിയാഴ്ച(02/01/21) മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏകദിനത്തിലും ടി 20 യിലും അരങ്ങേറ്റം കുറിച്ച ശേഷം നടരാജൻ ഓസ്‌ട്രേലിയയിൽ തുടരുകയായിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ എട്ട് വിക്കറ്റുകളാണ് നേടിയത്.

“മികച്ച ലൈനും ലങ്തും സൂക്ഷിക്കുന്ന വളരെ നല്ല ബൗളറാണ് അദ്ദേഹം ” വാർണർ പറഞ്ഞു. തമിഴ്‌നാട്ടിനായി 20 ഫസ്റ്റ് ക്ലാസ് ഗെയിമുകളിൽ 64 വിക്കറ്റാണ് നടരാജൻ നേടിയത്.

നടരാജൻ സിഡ്നിയിലോ ബ്രിസ്ബേനിലോ അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ, സഹീർ ഖാന് ശേഷം ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ ഇടംകൈയൻ പേസർ ആയി നടരാജൻ മാറും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *