റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തീര്‍ക്കു: മോദിയ്ക്ക കത്തെഴുതി വച്ച് കര്‍ഷകന്‍ ആത്മമഹത്യ ചെയ്തു

January 2, 2021 - 11:59 am

ഭോപ്പാല്‍: തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതി വച്ചുകൊണ്ട്് , വൈദ്യുതി വിതരണ കമ്പനിയുടെ ഉപദ്രവം സഹിക്കാതെ മധ്യപ്രദേശില്‍ കര്‍ഷക യുവാവ് ആത്മഹത്യ ചെയ്തു. ഛത്തര്‍പുരില്‍ 35കാരനായ മുനേന്ദ്ര രജപുത് എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണ് കര്‍ഷകന് ഉള്ളത്.

മില്ലായിരുന്നു മുനേന്ദ്രയുടെ ഉപജീവന മാര്‍ഗം. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ വൈദ്യുതി ബില്‍ കൃത്യമായി അടയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, വൈദ്യുതി വിതരണ കമ്പനിയായ (ഡിസ്‌കോം) 87,000 രൂപ കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്ന് വിതരണ കമ്പനിയായ ഡിസ്‌കോം മുനേന്ദ്രയുടെ മില്ലും മോട്ടോര്‍സൈക്കിളും കണ്ടുകെട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു.

വന്‍കിട രാഷ്ട്രീയക്കാരും വ്യവസായികളും അഴിമതി നടത്തുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല. അവര്‍ക്ക് യഥേഷ്ടം വായ്പ ലഭിക്കുന്നു. തിരിച്ചടവ് നടത്തിയില്ലെങ്കില്‍ എഴുതി തള്ളുന്നു. എന്നാല്‍ പാവപ്പെട്ടവന്‍ എടുത്ത വായ്പയ്ക്ക് തിരിച്ചടവ് മുടങ്ങിയാല്‍ എന്താണ് പ്രശ്നമെന്ന് പോലും സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. പകരം അവനെ പൊതുമധ്യത്തിലിട്ട് അപമാനിക്കുന്നു’ കര്‍ഷകന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *