റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടോ മൂന്നോ ദിവസത്തിനകം വാക്സിൻ എത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ,കോവിഷീല്‍ഡ് വാക്സിൻ താരതമ്യേന സുരക്ഷിതമെന്നും മന്ത്രി

January 2, 2021 - 1:10 pm

തിരുവനന്തപുരം: രണ്ടോ മൂന്നോ ദിവസത്തിനകം വാക്‌സീന്‍ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

കോവിഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചിട്ടയായ വിതരണത്തിന് കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച(02/01/21) രാവിലെ വാക്‌സിന്‍ വിതരണ റിഹേഴ്‌സലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തിലാണ് മന്ത്രി കെ.കെ ശൈലജ ട്രയല്‍ റണ്ണില്‍ പങ്കെടുത്തത്.

വാക്‌സിന്‍ എടുക്കുന്നതില്‍ ആര്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും വാക്‌സിന്‍ സുരക്ഷിതാണെന്ന് ബന്ധപ്പെട്ട ആളുകളും വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ നല്‍കേണ്ടതിന്റെ പ്രയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അതില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആദ്യം നല്‍കും. അതിന് ശേഷം വാക്‌സിന്‍ ലഭ്യമാകുന്നതിന് അനുസരിച്ച് ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തി ചെയ്യും. ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റോറേജും വാക്‌സിന്‍ കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകളും എല്ലാം സംസ്ഥാനെ ചെയ്തിട്ടുണ്ട്. വാക്‌സിന്‍ കിട്ടിക്കഴിഞ്ഞാല്‍ അത് വിതരണം ചെയ്യാന്‍ കേരളം ഒരുങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്ച നടന്ന വാക്സീന്‍ ഡ്രൈ റണ്‍ പൂര്‍ണവിജയമായാല്‍ കുത്തിവെയ്പ്പ് ബുധനാഴ്ച്ച(06/01/21) ആരംഭിക്കുമെന്നാണ് സൂചന. 5 കോടിയോളം ഡോസ് വാക്സിന്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്. വെളളിയാഴ്ച(01/01/21) ചേര്‍ന്ന വിദഗ്ധ സമിതിയാണ് ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കോവിഷീല്‍ഡ്’ വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *