കോട്ടക്കല്‍: കോട്ടക്കലില്‍ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം. ദേശീയ പാതയ്ക്കരികിലെ തായിഫ് മാള്‍ ബില്‍ഡിങില്‍ ആണ് തീപിടുത്തം ഉണ്ടായത്. മാളിൻ്റെ മുകളിലെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചതായാണ് പ്രാഥമിക വിവരം. ആളപായമില്ലെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച(03/01/21) രാവിലെയാണ് മാളിന്റെ മുകളിലെ നിലയിൽ നിന്ന് പുക ഉയരുന്നതായി നാട്ടുകാരിൽ ചിലർ കണ്ടത്. അഗ്നിശമന സേനയും പോലീസും നാട്ടുകാരും തീയണക്കാന്‍ ശ്രമിച്ചുവരികയാണ്.
