റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരയ്ക്കു കയറ്റിയെങ്കിലും രക്ഷിക്കാനായില്ല, ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ ആന ചെരിഞ്ഞു

January 3, 2021 - 12:41 pm

കോഴിക്കോട്: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരയ്ക്കു കയറ്റിയ ആന ഒടുവിൽ മരണത്തിനു കീഴടങ്ങി. കോഴിക്കോട് മുക്കം ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച കാട്ടാനയാണ് ഞായറാഴ്ച(03/01/21) രാവിലെ ചെരിഞ്ഞത്.

മുത്തപ്പന്‍ പുഴയ്ക്ക് സമീപം തേന്‍പാറ മലമുകളിലെ ആള്‍ താമസം ഇല്ലാത്ത കൃഷിസ്ഥലത്തെ കിണറ്റിനുള്ളില്‍ വീണ ആനയെ മൂന്നു ദിവസത്തിനുശേഷമാണ് വനംവകുപ്പ് കരയ്ക്കു കയറ്റിയത്.

കരയ്ക്കു കയറിയ ശേഷം തൊട്ടടുത്ത പ്രദേശത്ത് വീണു കിടന്ന ആനയെ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ചതിനുശേഷം പരിശോധന നടത്തി ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു.പിന്നീടാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *