റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴിലാളി ഫാക്ടറിക്കുളളില്‍ ജീവനൊടുക്കി

January 3, 2021 - 10:11 am

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയില്‍ കയറ്റിറക്ക് തൊഴിലാളി ജീവനൊടുക്കി. വേളി മാധവപുരം പുതുവല്‍ പുത്തന്‍വീട്ടില്‍ പ്രബുലകുമാര്‍ (50) ആണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്. ഫാക്ടറിയിലെ തൊഴിലാളികള്‍ വസ്ത്രം മാറുന്ന കെട്ടിടത്തിന് മുമ്പില്‍ ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത് . തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.

പ്രബുലകുമാര്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് . മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളം തൊഴിലാളികളും പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഫാക്ടറി ഭാഗീകമായി പൂട്ടിയതോടെ തൊഴിലാളികള്‍ സമരത്തിലാണ്. ഇതേതുടര്‍ന്ന് അസംസ്‌കൃത വസ്തുക്കള്‍ കിട്ടാനില്ലെന്ന് കാണിച്ച് മാനേജ്‌മെന്റ് ഫാക്ടറി പൂട്ടി. 28 വര്‍ഷം ഇവിടെ തൊഴിലാളിയായിരുന്ന പ്രബുലകുമാര്‍ കഴിഞ്ഞ വെളളിയാഴ്ച വൈകിട്ടുവരെ സമര പന്തലിലുണ്ടായിരുന്നു.

പൂട്ടിക്കിടന്ന ഫാക്ടറിയില്‍ നിന്ന് ഗുജറാത്തിലേക്ക് യന്ത്രങ്ങള്‍ കടത്തിയെന്നും തൊഴിലാളികള്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇവര്‍ സമരം ശക്തമാക്കിയത്. പ്രബുലകുമാറിന്റെ ഭാര്യ മഹേശ്വരി അഴിയൂരിലുളള കയര്‍ സൊസൈറ്റിയിലെ തൊഴിലാളിയാണ്. മക്കള്‍ അലീന(15),അലന്‍(13) ,പരേതനായ പ്രഭാകരന്‍-പെണ്ണമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് പ്രബുലകുമാര്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *