റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവർ തിരിച്ചും മറിച്ചും ചോദിച്ചാലും പാറേപള്ളിയിൽ ധ്യാനത്തിന് പോയി എന്ന് മാത്രം പറയുക. രമേഷ് പിഷാരടി ഭാര്യക്ക് കൊടുത്ത ഉപദേശം

January 5, 2021 - 1:09 pm

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനും നടനുമായ രമേഷ് പിഷാരടി എന്ത് പറയുമ്പോഴും നർമ്മം കൂട്ടി ചേർക്കുന്നത് കൊണ്ട് ക്യാപ്ഷന്‍ സിംഹം എന്നാണ് സോഷ്യല്‍ മീഡിയ താരത്തെ വിശേഷിപ്പിക്കുന്നത്

താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് നല്‍കുന്ന ക്യാപ്ഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഭാര്യ സൗമ്യക്കും മൂന്ന് മക്കള്‍ക്കും ഒപ്പം ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയിൽ രമേഷ് പിഷാരടി എത്തിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. പരിപാടിയിലെ ഒരു ജഡ്ജ് കൂടിയാണ് താരം.

അവതാരകയായ രഞ്ജിനിയും മത്സരാര്‍ത്ഥികളും സൗമ്യയോട് പിഷാരടിയെ കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

ചോദ്യങ്ങള്‍ കൂടിയതോടെ ‘ഇവര് തിരിച്ചും മറിച്ചും പലതും ചോദിക്കും, നമ്മള് പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയതാണെന്നേ പറയാവൂ’ എന്ന ഉപദേശമാണ് പിഷാരടി സൗമ്യക്ക് നല്‍കുന്നത്.

കോമഡി ഷോകളില്‍ തുടങ്ങിയ പിഷാരടി 2008-ല്‍ പൊസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. കോമഡി റോളുകളില്‍ തിളങ്ങിയ താരം പഞ്ചവര്‍ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നിങ്ങനെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദ പ്രീസ്റ്റ്, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിനെത്തുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *