റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റില്‍

January 6, 2021 - 9:57 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കാട്ടുകുക്കെയില്‍ കഴിഞ്ഞ മാസമാണ് കുഞ്ഞിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാതിക്കാണ് മരിച്ചത്.

പെർഡാജെയിലെ പൊതു കിണറ്റിൽ കഴിഞ്ഞ മാസം നാലിനാണ് ഒന്നര വയസുകാരനായ സ്വാതിക്കിന്റ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം കുഞ്ഞുമായി അമ്മ ശാരദ കിണറ്റിനടുത്തേക്ക് പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. മ‍ൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ സംശയമുന്നിയിച്ചു.

ഇതേ തുടർന്ന് പരിയാരം മെ‍ഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്നതിന്റ സൂചനകൾ ലഭിച്ചത്. തുടർന്ന് ബദിയടുക്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുപത്തഞ്ചുകാരിയായ ശാരദ അറസ്റ്റിലായത്. നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികത്സയിലായിരുന്നു ശാരദ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *