കിഴക്കമ്പലം: വീട്ടമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം ഡബിള്‍ പാലത്തിന് അടുത്ത് കുഴിപ്പിള്ളി വീട്ടില്‍ നജീബാണ് (40) പിടിയിലായത്. രണ്ടു മാസമായ ചെടി പ്രത്യേകം പ്ലാസ്റ്റിക് കവറിലാണ് നട്ടിരുന്നത്.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ജില്ല നാര്‍കോട്ടിക് സ്‌ക്വാഡ് ഡിവൈ.എസ്.പി എം.ആര്‍. മധു ബാബു, കുന്നത്തുനാട് എസ്.എച്ച്.ഒ വി.ടി. ഷാജന്‍, എസ്.ഐ എബി ജോര്‍ജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
