കാഠ്മണ്ഡു: ചൈനീസ് വാക്സില്ല, തങ്ങള്‍ ഇന്ത്യന്‍ വാക്സിനാണ് ഉപയോഗിക്കാനുദ്ദേശിക്കുന്നതെന്ന് നേപ്പാള്‍. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 12 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കാനുള്ള കരാറില്‍ നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി ജനുവരി 14ന് ഒപ്പുവയ്ക്കും. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനസമയത്തായിരിക്കും കരാര്‍ ഒപ്പിടുന്നത്.
വിദേശകാര്യ മന്ത്രി ജയ്ശങ്കറുമായി പ്രദീപ് കൂടിക്കാഴ്ചയും നടത്തും. വാക്സിന്‍ കരാര്‍ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി കരാറുകളുടെ അവസാന രൂപം ഡല്‍ഹിയിലെയും കാഠ്മണ്ഡുവിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ വാക്സിനാണ് ഉപയോഗിക്കാനുദ്ദേശിക്കുന്നതെന്ന സൂചന ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണെന്നാണ് റിപോര്‍ട്ട്.
