റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൈക്രോസോഫ്റ്റ് ആഗോള തലത്തില്‍ നടത്തുന്ന പരീക്ഷയില്‍ വിജയിച്ച് ഒഡീഷ സ്വദേശിയായ ഏഴുവയസുകാരന്‍

January 8, 2021 - 8:38 pm

ഭുവനേശ്വര്‍: മൈക്രോസോഫ്റ്റ് ആഗോള തലത്തില്‍ നടത്തുന്ന പരീക്ഷയില്‍ ഒഡീഷയില്‍ നിന്നുള്ള ഏഴുവയസുകാരന്‍ വിജയിച്ചു.

ബാലാംഗിര്‍ സ്വദേശിയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ വെങ്കിട്ട രാമന്‍ പട്നായിക്ക് എന്ന ഏഴു വയസുകാരനാണ് മൈക്രോസോഫ്റ്റ് ടെക്നോളജി അസോസിയേറ്റ്സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയത്.

സാങ്കേതിക വിദ്യാരംഗത്തെ കരിയര്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള പരീക്ഷയാണിത്. ജാവ. ജാവാസ്ക്രിപ്റ്റ്, പൈത്തണ്‍, എച്ച്‌ടിഎംഎല്‍, സിഎസ്‌എസ്, ഡേറ്റാബെയ്സ് അഡ്മിനിസ്ട്രേഷന്‍ എന്നിവയിൽ നടത്തിയ പരീക്ഷയാണ് വെങ്കിട്ട് ജയിച്ചത്.

2020 മാര്‍ച്ച്‌ 19 മുതല്‍ വെങ്കിട്ട് വൈറ്റ് മാര്‍ട്ട് ജൂനിയര്‍ ക്ലാസില്‍ ചേര്‍ന്നിരുന്നു. വെങ്കിട്ടിന്റെ നേട്ടം അപ്രതീക്ഷിതമാണെന്ന് അധ്യാപകനായ ജതീന്ദര്‍ കൗര്‍ അഭിപ്രായപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *