റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രംപ് ഉടന്‍ രാജിവച്ചില്ലെങ്കില്‍ ഇംപീച്ച് നീക്കവുമായി മുന്നോട്ടെന്ന് ഡെമോക്രാറ്റുകള്‍

January 11, 2021 - 11:51 am

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഡെമോക്രാറ്റുകള്‍ മുന്നോട്ട്. ഉടനടി രാജിവച്ചില്ലെങ്കില്‍ ഇംപീച്ച്മെന്റുണ്ടാകുമെന്നു മുതിര്‍ന്ന ഡെമോക്രാറ്റ് അംഗവും ജനപ്രതിനിധിസഭാ സ്പീക്കറുമായ നാന്‍സി പെലോസി പ്രഖ്യാപിച്ചു. പ്രസിഡന്റിനെ പുറത്താക്കുന്നതിന് ഭരണഘടനയുടെ 25-ാം ഭേദഗതി പ്രയോഗിക്കാനുള്ള നടപടി തുടങ്ങാന്‍ സഭാംഗങ്ങള്‍ക്ക് അവര്‍ നിര്‍ദേശം നല്‍കി. ഇംപീച്ച്മെന്റിനുള്ള രേഖകള്‍ ഇന്നു സമര്‍പ്പിക്കുമെന്നു ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം ടെഡ് ലിയു ട്വിറ്ററിലൂടെ അറിയിച്ചു. ക്യാപിറ്റോളിലെ കലാപത്തിലൂടെ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നആക്ഷേപമാണു ട്രംപിനെതിരേയുള്ളത്.സഭയിലെ ജുഡീഷ്യറി കമ്മിറ്റിയിലെ അംഗമാണു ടെഡ്. ശനിയാഴ്ച ഉച്ചവരെ 180 അംഗങ്ങള്‍ ഇംപീച്ച്മെന്റ് നീക്കത്തിനു പിന്തുണയറിയിച്ചു. കലാപാഹ്വാത്തിന്റെ പേരില്‍ ട്രംപിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും കടുത്ത എതിര്‍പ്പുണ്ടെങ്കിലും ആരും ഇംപീച്ച്മെന്റ് നീക്കത്തെ പിന്തുണച്ചിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *