റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ്: മാര്‍പാപ്പയുടെ പേഴ്സണല്‍ ഡോക്ടര്‍ അന്തരിച്ചു

January 11, 2021 - 12:40 pm

വത്തിക്കാന്‍: കോവിഡ് മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്സണല്‍ ഡോക്ടര്‍ ഫബ്രിസിയോ സൊക്കോര്‍സി അന്തരിച്ചു. 78 വയസായിരുന്നു. ഡിസംബര്‍ 26 നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയെ തുടര്‍ന്നാണ് മരണമെന്ന് വത്തിക്കാനും അറിയിച്ചു. അതേസമയം, ഡോക്ടര്‍ എന്നാണ് പോപ്പിനെ നേരിട്ട് കണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.2015 ലാണ് ഫബ്രിസിയോയെ തന്റെ പേഴ്സണല്‍ ഡോക്ടറായി മാര്‍പാപ്പ നിയമിക്കുന്നത്. വത്തിക്കാനിലെ ആരോഗ്യമേഖയുടെ തലവന്‍ കൂടിയായിരുന്നു അദ്ദേഹം. അതിനിടെ അടുത്ത ആഴ്ചകോവിഡ് വാക്സിന്‍ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പോപ്പ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *