റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബജറ്റില്‍ ഒറ്റത്തവണ കോവിഡ്-19 ദുരിതാശ്വാസ സെസ് അവതരിപ്പിക്കാന്‍ സാധ്യത

January 12, 2021 - 9:21 pm

ന്യൂഡല്‍ഹി: 2021-22ലെ കേന്ദ്ര ബജറ്റില്‍ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് വരുമാനം കണ്ടെത്തുന്നതിന് 2% വരെ ഒറ്റത്തവണ കോവിഡ്-19 ദുരിതാശ്വാസ സെസ് നിര്‍ദ്ദേശിക്കപ്പെടാന്‍ സാധ്യത. ഈ വര്‍ഷം ഉണ്ടാകുന്ന ചെലവുകള്‍ക്കായി വരുമാനം കണ്ടെത്തുന്നതിനായാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തിന് തയ്യാറാവുന്നത്. വിഷയം ധനമന്ത്രാലയത്തിന്റെ സജീവമായ പരിഗണനയിലാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നികുതി വരുമാനത്തിന് ആവും കോവിഡ് സെസ് ചുമത്തുക. ഇതിലൂടെ 12,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഓര്‍ഗനൈസേഷനാണ് ഇത്തരത്തിലുള്ള സെസ് ആദ്യമായി ഉപയോഗിച്ചത്. അതിനുശേഷം, സിഗരറ്റ്, ബിഡിസ് തുടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ക്ക് ഇത്തരമൊരു സെസ് ചുമത്തണമെന്ന് സാമ്പത്തിക വിദഗ്ധരും ഡോക്ടര്‍മാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് 50,000 കോടി രൂപ വരെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് അവര്‍ പറയു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *