റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യത കൈമാറില്ലെന്ന്‌ വാട്‌സാപ്പ്‌

January 13, 2021 - 11:55 am

മുംബൈ‌ അടുത്തമാസം എട്ടുമുതല്‍ വാട്‌സാപ്പ്‌ കമ്പനി നടപ്പിലാക്കുമെന്ന്‌ പറഞ്ഞിരുന്ന സ്വകാര്യതാ നയം വിവാദമാവുകയും ഉപഭോക്താക്കള്‍ കൂട്ടത്തോടെ വിട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കമ്പനി വിശദീകരണവുമായി എത്തി. പുതിയ നയം കുടുംബവും സുഹൃത്തുക്കളും കൈമാറുന്ന സന്ദേശങ്ങളെ ബാധിക്കില്ലെന്നും ബിസിനസ്‌ സന്ദേശങ്ങളാണ്‌ അതിന്റെ പരിധിയില്‍ വരുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഗ്രൂപ്പ്‌ പ്രൈവസി എന്ന ആശയത്തെക്കുറിച്ച്‌ കമ്പനി പറയുന്നത്‌ ഉപഭോക്താവിന്റെ ഡേറ്റ പരസ്യങ്ങള്‍ക്കായി ഫെയ്‌‌സ്‌ബുക്കിന്‌ കൈമാറില്ലന്നും പ്രൈവറ്റ്‌ ചാറ്റുകള്‍ എന്‍ഡ്‌ ടു എന്‍ഡ്‌ എന്‍ക്രിപ്‌റ്റഡായതിനാല്‍ എന്താണ്‌ അയക്കുന്നതെന്ന്‌ കമ്പനിക്ക്‌ കാണാനാവില്ലന്നുമാണ്‌. വിശദാദാംശങ്ങള്‍ തുടരുന്നു:

സ്വകാര്യ മെസ്സേജുകള്‍ വാട്‌സാപ്പ്‌ കാണുന്നില്ല. ഫെയ്‌സ്‌ ബുക്കിനും കഴിയില്ല.അയക്കുന്നതും വിളിക്കുന്നതും ആരെന്ന ലോഗുകള്‍ സൂക്ഷിച്ചുവയ്‌ക്കാറില്ല. വാട്‌സാപ്പിനും ഫെയ്‌സ്‌ ബുക്കിനും ഷെയേര്‍ഡ്‌ ലൊക്കേഷന്‍ കാണാനാവില്ല. ഫെയസ്‌ ബുക്കുമായി കോണ്‍ടാക്ട്‌ പങകുവയ്‌ക്കില്ല. വാട‌സാപ്പ്‌ ഗ്രൂപ്പുകള്‍ സ്വകാര്യമെന്ന നിലയില്‍ തുടരും. മെസ്സേജുകള്‍ അപ്രത്യക്ഷമാകണമെങ്കില്‍ അത്‌, നിങ്ങള്‍ക്ക്‌ തീരുമാനിക്കാം.നിങ്ങളുടെ ഡേറ്റാ നിങ്ങള്‍ക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *