റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇത് മൈക്രോകോപ്റ്റര്‍: 4,500 മീറ്റര്‍ ഉയരത്തില്‍നിന്ന് ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ കണ്ടെത്തും

January 15, 2021 - 1:10 pm

ന്യൂഡല്‍ഹി: 4,500 മീറ്റര്‍ ഉയരത്തില്‍ പറന്ന് ചെന്ന് ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ കണ്ടെത്തുന്ന മൈക്രോകോപ്റ്റര്‍ വികസിപ്പിച്ചെടുത്ത് ലെഫ്.കേണല്‍.ലെഫ്.കേണല്‍ ജി.വൈ.കെ റെഡ്ഡിയാണ് മൈക്രോകോപ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.രണ്ട് മണിക്കൂറോളം നിര്‍ത്താതെ പ്രവര്‍ത്തിയ്ക്കാനുള്ള ശേഷിയുള്ള കോപ്ടറാണിത്. ജമ്മു കശ്മീരിലെ പാരാ സ്പെഷ്യല്‍ ഫോഴ്‌സ് ബറ്റാലിയന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ഈ കോപ്ടര്‍ അതിര്‍ത്തി സംരക്ഷണത്തിന് വേണ്ടി സജ്ജമായിരിയ്ക്കുകയാണ്. ഇതിനായുള്ള കരാറില്‍ സേന ഒപ്പിട്ടു. കെട്ടിടങ്ങളിലും അടച്ചിട്ട മുറികളിലും ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ ട്രാക്ക് ചെയ്യുന്നതിനും ഇത് ഉപയോഗിയ്ക്കാന്‍ സാധിക്കുംഅതിര്‍ത്തിയില്‍ വര്‍ദ്ധിച്ചു വരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഭീകരരെ കണ്ടെത്താനും ഇത് സഹായകമാകും എന്നാണ് വിലയിരുത്തല്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *