ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) ഇന്ത്യന്‍ ആര്‍മിയും സംയുക്തമായി ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ യന്ത്ര പിസ്റ്റള്‍ എ എസ് എം ഐ വികസിപ്പിച്ചെടുത്തു. 100 മീറ്റര്‍ അകലെ വെടിവയ്ക്കാന്‍ കഴിവുള്ള പിസ്റ്റളുകള്‍ പ്രതിരോധ സേന ഉപയോഗിക്കുന്ന 9 എംഎം പിസ്റ്റളുകള്‍ക്ക് പകരമായി ഇനി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഡിആര്‍ഡിഒ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ ഇന്നൊവേഷന്‍ ഡിസ്‌പ്ലേ ഇവന്റിലാണ് ഈ മെഷീന്‍ പിസ്റ്റള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ ഉസി സീരീസ് തോക്കുകളുടെ ക്ലാസിലാണ് ഈ മെഷീന്‍ പിസ്റ്റളുകള്‍.
