റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം ഇന്ന്(15/01/21) മുതല്‍ ആരംഭിക്കും

January 15, 2021 - 1:37 pm

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം ഇന്ന്(15/01/21) മുതല്‍ ആരംഭിക്കും. 14 അംഗ ഹെറിറ്റേജ് പാനല്‍ ജനുവരി 11ന് പുനര്‍വികസന പദ്ധതി പ്രകാരം പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് പാനലില്‍ നിന്നും മറ്റ് പ്രസക്തമായ അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി തേടണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് സമിതി അനുമതി നല്‍കിയത്.സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് ധനസഹായം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഓരോ മന്ത്രാലയവും സ്വന്തം ബജറ്റില്‍ ചെലവ് ഏറ്റെടുക്കുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. വിവിധ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ നിലവില്‍ പ്രതിവര്‍ഷം 1,000 കോടി രൂപ വാടക ഇനത്തില്‍ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിന് ശേഷം രാജ്പഥിന്റെ പുനര്‍വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അടുത്ത 10 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നും 2022 ലെ റിപ്പബ്ലിക് ദിന പരേഡ് പുനര്‍വികസനം ചെയ്ത രാജ്പഥില്‍ നടക്കുമെന്നും ഭവന നിര്‍മാണ സെക്രട്ടറി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *