റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുഹൃത്തുക്കളുടെ പെരുമാറ്റത്തിലൂടെയാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഴത്തിലുള്ള അടി കിട്ടിയത്

January 15, 2021 - 2:28 pm

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക ശ്രദ്ധനേടിയ പ്രിയ താരമായ ദിയ സന സോഷ്യൽ മീഡിയയിൽ സജീവമാണ്. ജീവിതത്തിലെ ചില വേദനകളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും സന്തോഷങ്ങളെ കുറിച്ചും ദിയ സന പങ്കുവെച്ച പോസ്റ്റാണ് ഇന്ന് ശ്രദ്ധനേടുന്നത്. ജീവിതത്തിൽ കടന്നു വന്ന വഴികൾ മുഴുവൻ പ്രതിസന്ധികൾ നിറഞ്ഞത് മാത്രമായിരുന്നുവെന്നും, 15 വയസ്സു മുതൽ തുടങ്ങിയ അനുഭവങ്ങളും ജീവിതവുമൊക്കെ ഓർമിക്കുമ്പോൾ വല്ലാത്തൊരു മരവിപ്പാണ്. ജീവിതത്തിൽ ഞാൻ അനുഭവിച്ച അതിനേക്കാൾ കൂടുതൽ വേദന ഞാൻ കാണുന്നത് പൊതുവിടത്തിൽ ഇറങ്ങുമ്പോഴാണ്. സമരങ്ങൾ അടി ഇടി തെറി വിളി ഒക്കെ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. മനസ്സിനെ മരവിപ്പിക്കുന്ന ചില സൗഹൃദങ്ങളിൽ നിന്നാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഴത്തിലുള്ള അടി കിട്ടിയിരിക്കുന്നത്. അവർ വേദനിപ്പിച്ചത് എന്റെ കുടുംബത്തിനെയാണ്.

ജീവിതത്തിൽ ഇന്നുവരെ എനിക്ക് അവരുടെ സഹായം ഉണ്ടായിരുന്നില്ലെങ്കിലും എനിക്ക് പറ്റുന്നതൊക്കെ ഞാൻ അവർക്ക് ചെയ്തു കൊടുത്തു. അവരുടെ സഹായം പ്രതീക്ഷിച്ചായിരുന്നില്ല ഞാൻ കൂടെ നിന്നത്. അവരാണ് എന്നെ ആളുകളെ തെറ്റിദ്ധാരണയുടെ നോക്കാൻ പഠിപ്പിച്ചത്. എന്നെ ഇഷ്ടപ്പെടുന്നവരെ ഞാൻ ഒഴിവാക്കുകയായിരുന്നു.

എങ്കിലും അതൊക്കെ വിട്ട് എന്റ ജീവിതത്തിൽ പ്രധാനപ്പെട്ട മനുഷ്യർക്കുവേണ്ടി ഞാൻ ജീവിക്കാൻ തീരുമാനിച്ചു. ആരോടും പരിഭവമില്ല പരാതിയില്ല. ഒരിക്കൽ കൂടെയുണ്ടായിരുന്ന ബന്ധുക്കളിൽ ചിലർ ചതിച്ചു. ഇപ്പോൾ ഞാൻ ഉണ്ടാക്കിയ സ്പൈസിൽ കയറി മൂന്ന് സുഹൃത്തുക്കൾ ചതിച്ചു. എല്ലാം ഞാൻ മുൻപ് വ്യക്തമായി തുറന്നു എഴുതിയതാണെങ്കിലും ഇപ്പൊ ഇതൊക്കെ പറയുന്നത് എന്റെ സ്വപ്നങ്ങൾക്ക്, ആഗ്രഹങ്ങൾക്ക് ഒക്കെ വേണ്ടി കൂടുതൽ സമയമെടുത്ത് ജീവിക്കുമ്പോൾ കുറെ പാഴ് വസ്തുക്കൾക്ക് വേണ്ടി എന്റെ സമയം കളഞ്ഞല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു എന്ന് നിങ്ങളോട് പറയാനാണ്. ഇനി നിങ്ങൾ എന്നെ കുറ്റപ്പെടുത്തേണ്ട, ഞാൻ എല്ലാം തിരിച്ചറിയുന്നു. പുരോഗമനം എന്ന ആശയത്തിൽ ഉറച്ച് 10 കൊല്ലം മുൻപ് ഇറങ്ങിത്തിരിക്കുമ്പോൾഎനിക്ക്എനിക്ക് എന്ത് സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ സ്പേസ് വേണമെന്ന ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഇനിയും എന്നെ ഇഷ്ടപ്പെടുന്നവരുടെ സപ്പോർട്ട് എനിക്ക് ഉണ്ടാവണം. രണ്ട് സിനിമകൾ വരുന്നുണ്ട്. അണിയറ പ്രവർത്തനവും അരങ്ങിലേക്കും. എന്റെ വിശേഷങ്ങൾ ഓരോരുത്തർ വിളിച്ച് അന്വേഷിക്കുമ്പോൾ പലരോടും സംസാരിക്കാൻ പറ്റാറില്ല. ക്ഷമിക്കണം. തിരക്കുകളാണ് എല്ലാവരോടും സ്നേഹം മാത്രം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *