റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വര്‍ണക്കടത്ത് അന്വേഷണം,എന്‍ഐഎയുടെ ആവശ്യ പ്രകാരം സെക്രട്ടേറിയറ്റിൽ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ ആരംഭിച്ചു

January 18, 2021 - 11:52 am

തിരുവനന്തപുരം: എന്‍ഐഎ ആവശ്യപ്പെട്ടത് പ്രകാരം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ ആരംഭിച്ചു. ദൃശ്യങ്ങൾ പൊതുമരാമത്ത് വകുപ്പാണ് പകര്‍ത്തുന്നത്.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയും സരിത്തും അടക്കമുള്ളവര്‍ സെക്രട്ടേറിയറ്റിലെത്തിയിരുന്നോ എന്നു പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.

ദൃശ്യങ്ങള്‍ സെര്‍വറില്‍ നിന്ന് പകര്‍ത്തി നല്‍കാന്‍ ഹാര്‍ഡ് ഡിസ്ക് വാങ്ങാന്‍ ഭരണാനുമതി ആയി. 400 ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് ആണ് വാങ്ങേണ്ടത്.ഇത് വാങ്ങാന്‍ വേണ്ട 68 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു

സെക്രട്ടറിയേറ്റിലെ 83 ക്യാമറകളിലെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് 400 ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക് ആവശ്യം വരുന്നത്.83 സിസിടിവി ക്യാമറകളിലെ 14 മാസത്തെ ദൃശ്യങ്ങളാണ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്നത്.

ദൃശ്യങ്ങൾ പകർത്താനായി പിഡബ്ല്യുഡി ഇലക്‌ട്രോണിക്സ് വിഭാഗം ഇതിനായി ഉടന്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെകിലും പിന്നീട് പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി പകര്‍ത്തട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനം മാറ്റി. തുടർന്നാണ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി പൊതുമരാമത്ത് വകുപ്പ്
ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *