റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയോധ്യ പള്ളിയുടെ നിര്‍മ്മാണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും

January 19, 2021 - 11:01 am

ന്യൂഡല്‍ഹി: ധനിപ്പുര്‍ ഗ്രാമത്തില്‍ നിര്‍മിക്കുന്ന അയോധ്യ പള്ളിയുടെ നിര്‍മ്മാണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) ട്രസ്റ്റ് പള്ളി പണിയുന്നത്. ജനുവരി 26ന് രാവിലെ 8.30 ന് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങ് നടക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. ദേശീയ പതാക ഉയര്‍ത്തിയും വൃക്ഷത്തൈകള്‍ നട്ടുമായിരിക്കും ഉദ്ഘാടനം.

മനുഷ്യരാശിയുടെ പ്രധാന വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് വൃക്ഷത്തൈകള്‍ നടുന്നതെന്ന് ട്രസ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു.കോടതിവിധിക്ക് അനുസൃതമായി, പള്ളി പണിയുന്നതിന് സുന്നി വഖഫ് ബോര്‍ഡ് ആറു മാസം മുമ്പാണ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് രൂപീകരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *