റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫീ -റീഇംപേഴ്‌സ്‌മെന്റിന് ‌ അപേക്ഷിക്കാനുളള തീയതി ജനുവരി 23 വരെ നീട്ടി

January 19, 2021 - 12:07 pm

തിരുവനന്തപുരം:ഫീ-റീഇംബേഴ്‌സ്‌മെന്റ് ‌ സ്‌കീമിലേക്ക്‌ അപേക്ഷിക്കാനുളള തീയതി നീട്ടി. ജനുവരി 23ആണ്‌ അവസാന തീയതി. താല്‍പ്പര്യമുളള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐടിഐ കളില്‍ പഠിക്കുന്ന ന്യൂന പക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം ക്രിസ്‌ത്യന്‍, സിഖ്‌,ബുദ്ധ,പാഴ്‌സി ,ജൈന മതവിഭാഗങ്ങളില്‍പെട്ട വിദ്യര്‍ത്ഥികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കുന്നത്‌.

ഒരു വര്‍ഷത്തെ കോഴ്‌സിന്‌ 10,000രൂപയും രണ്ടുവര്‍ഷത്തെ കോഴ്‌സിന്‌ 20,000രൂപയുമാണ്‌ സ്‌കോളര്‍ഷിപ്പ്‌ തുകയായി നല്‍കുന്നത്‌. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭഗത്തിലെ എട്ടുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുളള എപിഎല്‍ വിഭാഗത്തേയും പരിഗണിക്കും. 10 ശതമാനം സ്‌കോളര്‍ഷിപ്പ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0471 -2302090,2300524 ന്നെീ നമ്പരുകളില്‍ ബന്ധപ്പെടുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *