റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുദ്ധമുണ്ടാക്കിയില്ല, മികച്ച സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തി: പുതിയ സര്‍ക്കാരിന് ആശംസ പറഞ്ഞ് പടിയിറങ്ങി ട്രംപ്

January 20, 2021 - 11:50 am

വാഷിങ്ടണ്‍: തന്റെ ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞ്, ബൈഡന്‍ ഭരണകൂടത്തിന് ആശംസകള്‍ നേര്‍ന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പടിയിറങ്ങല്‍.ലോക ചരിത്രത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയാണ് പടുത്തുയര്‍ത്തിയത്. ചൈനയുമായി മികച്ച കരാറുകളില്‍ ഒപ്പുവച്ചു. എന്നാല്‍ ചൈന വൈറസ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചതായും ട്രംപ് ആരോപിച്ചു. മിഡില്‍ ഈസ്റ്റിലെ അബ്രഹാം കരാര്‍ സമാധാന ഇടപാടുകള്‍ ഉള്‍പ്പെടെ തന്റെ നേട്ടങ്ങളാണെന്ന് പറഞ്ഞ ട്രംപ് , പുതി യുദ്ധങ്ങള്‍ ആരംഭിക്കാതെയാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്നുെം അറിയിച്ചു .അമേരിക്കയെ സുരക്ഷിതമായും മികച്ച രീതിയിലും മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും ട്രംപ് ആശംസിച്ചു. ചൊവ്വാഴ്ച നടന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍ തന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ട്രംപ് ക്യാപിറ്റല്‍ കലാപത്തെ അപലപിക്കുകയും ചെയ്തു. പിന്തുണ നല്‍കിയ ഭാര്യ മെലാനിയ ട്രംപിനും കുടുംബത്തിനും നന്ദി അറിയിച്ച ട്രംപ് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സിനും നന്ദി അറിയിച്ചു.അമേരിക്കന്‍ ഐക്യനാടുകളുടെ 45-ാമത്തെ പ്രസിഡന്റ് എന്ന നിലയിലുള്ള കാലാവധി അവസാനിക്കുമ്പോള്‍, ഒരുമിച്ച് നേടിയ നേട്ടങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു. 2016 ല്‍ തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തവരോട് നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *